കൊച്ചി: സിനിമയെ ഒടിടി എന്നും തിയേറ്റര് എന്നും വേര്തിരിച്ചു കാണാതെ ഒരുമിച്ച് പോവണമെന്ന് തിയേറ്ററുടമകളോട് വിതരണക്കാരന് സനോജ് സലാഹുദ്ദീന് ആവശ്യപ്പെട്ടു.
‘2009 ല് പ്രദര്ശനത്തിനെത്തിയ അവതാര് സെപ്തംബര് 23ന് വീണ്ടും കേരളത്തിലെ തിയേറ്ററുകളില് എത്തുകയാണ്. എന്നാല്, മലയാളം, തമിഴ് ഭാഷാ ചിത്രങ്ങള് പ്രദര്ശനത്തിന് എത്തുമ്ബോള് മുട്ടാതര്ക്കങ്ങള് പറഞ്ഞ് തിയേറ്റര് സംഘടന ഒഴിഞ്ഞുമാറുന്നു. ഇങ്ങനെയാണെങ്കില് അവതാര് തിയേറ്ററില് പ്രദര്ശിപ്പിക്കരുത്. സെപ്തംബര് 23ന് വിജയ് സേതുപതി നായകനായ തമിഴ് സിനിമ ‘ലാഭം’ കേരളത്തിലെ തിയേറ്ററുകളില് പ്രദര്ശിപ്പിക്കുവാന് തയ്യാറാവുകയാണ്. എന്നാല് പല തിയേറ്ററുകളേയും സമീപിച്ചപ്പോള് ഈ ചിത്രത്തെ ഫിയോക്കി സംഘടനകള് വിലക്കിയിരിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്. സിനിമയെ വിലക്കാന് ആരാണ് ഫിയോക്കി സംഘടനകള്? സംഘടനാ പ്രവര്ത്തകര് ഒരു കാര്യം മനസിലാക്കണം നിങ്ങള് ഒടിടിയില് വന്ന സിനിമകള് കളിക്കേണ്ട എന്നു പറഞ്ഞുകൊളളൂ. പക്ഷെ എന്റെ സിനിമയായ ‘ലാഭത്തിന്റെ പേര് പരാമര്ശിച്ചുകൊണ്ട് പലയിടത്തും നിങ്ങള് ഊഹാപോഹങ്ങള് പറഞ്ഞു പരത്തുകയുണ്ടായി. സിനിമ താന് വിതരണത്തിന് എടുക്കുന്നത് തമിഴ്നാട്ടില് റിലീസ് ചെയ്യുന്നതിന് മുമ്ബെയാണ്. കേരളത്തില് കൊറോണ കാലമായതിനാല് തിയേറ്ററിലെത്തിക്കാനായില്ല. ഒമ്ബത് മാസം കഴിഞ്ഞ് സണ് എഫ്എക്സില് പടം വന്നു. ഈ സിനിമയ്ക്ക് വിലക്കേര്പ്പെടുത്താന് ശ്രമിച്ചാല് നിയമനടപടികളിലേക്ക് പോവേണ്ടി വരും’- സനോജ് സലാഹുദ്ദീന് തിയേറ്റര് ഉടമകള്ക്ക് എഴുതിയ കത്തിലൂടെ വ്യക്തമാക്കി.
