വിജ്ഞാൻവാടികളിൽ അവസരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 18 വിജ്ഞാൻവാടികളിലേയ്ക്ക് മേൽനോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലെ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന. നിയമനം തികച്ചും താൽക്കാലികമായിരിക്കും. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സെപ്തംബർ 24 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ നമ്പർ : 0484-2422256) ബന്ധപ്പെടണം.