ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്തംബർ 27ന് രാവിലെ 10ന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകണം. ഫോൺ: 0471-2307733, 8547005050.

അതേസമയം, മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രിയും ഡി.സി.എയും പ്രായം 18-40. ശമ്പളം 12,000 രൂപ. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്, മലപ്പുറം- 676505. ഇ-മെയിൽ: wpompm@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 30.