ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണ്: തോമസ് ഐസക്ക്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക് വ്യക്തമാക്കി.

‘ഒന്നുകില്‍ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടണം, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയോ നിയമസഭയ്ക്കു തിരിച്ചയയ്ക്കുകയോ വേണം. സഭ രണ്ടാമത് അയച്ചാല്‍ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണ്. കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്. ബിജെപി ഇതര സംസ്ഥനങ്ങളെ ഗവര്‍ണറെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവര്‍ണര്‍ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും’- അദ്ദേഹം ചൂണ്ടിക്കാട്ടി.