ഈ മാസം 30 ന് കുടിശ്ശിക മുഴുവന് അടയ്ക്കാമെന്ന കെസിഎയുടെ ഉറപ്പില് കാര്യവട്ടം ഗ്രീന് ഫീല്ഡ് സ്റ്റേഡിയത്തില് വെദ്യുതി പുനഃസ്ഥാപിച്ചു. ഈ മാസം 13 നാണ് കെഎസ്ഇബി കഴക്കൂട്ടം സെക്ഷന് ഗ്രീന് ഫീല്ഡിന്റെ ഫ്യൂസ് ഊരിയത്.
ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ചത്. 22.36 കോടി രൂപയുടേതാണ് വൈദ്യുതി കുടിശ്ശിക നല്കാത്തതിനെത്തുടര്ന്നാണ് വൈദ്യുതി ബന്ധം കെ എസ് ഇ ബി വിഛേദിച്ചത്. പലവട്ടം നോട്ടീസ് നല്കിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് സെഷന് ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് കഴക്കൂട്ടം കെ എസ് ഇ ബി ഊരിയത്. കുടിശ്ശിക നല്കിയില്ലെങ്കില് കണക്ഷന് റദ്ദാക്കുമെന്ന് വാട്ടര് അതോറിറ്റിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

