സെക്യൂരിറ്റി നിയമനം

എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.

അതേസമയം, തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്തംബർ 27നു രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.