തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് രജിസ്റ്റര് ചെയ്ത പൊലീസ് കേസുകള് പിന്വലിക്കുന്നതില് അന്തിമ തീരുമാനമെടുക്കാന് ഈ മാസം 29ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
രണ്ടുവര്ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് കരള സര്ക്കാര് പാസാക്കിയ പകര്ച്ച വ്യാധി നിയന്ത്രണ നിയമം അനുസരിച്ച് പൊലീസ് രജിസ്റ്റര് ചെയത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതല് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് 25,000രൂപ വരെ പിഴ പൊലീസ് ഈടാക്കി. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. പല കേസിലും കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. ചില കേസുകളില് അന്വേഷണം തുടരുകയാണ്. 35 കോടിലധികം രൂപയാണ് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചവരില് നിന്നും പിഴയായി സര്ക്കാര് ഖജനാവിലേക്കെത്തിയത്. ഇനിയും പിഴ ചുമത്തിയവരില് പലരും അടച്ചില്ല. ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള് പിന്വലിക്കാന് സര്ക്കാരിന്റെ തീരുമാനം.
അതേസമയം, നിയന്ത്രണം ലംഘിച്ച് കടകള് തുറന്ന് ആള്ക്കൂട്ടമുണ്ടാക്കിയതും, പൊതു ചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള് ലംഘിക്കുന്ന അക്രമ സംഭവങ്ങള് നടന്നുതുമടക്കം ഗൗരവമേറിയ കേസുകള് പിന്വലിക്കില്ല. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ഡിജിപി എന്നിവരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്.

