കേരളത്തില് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്കരണാഹ്വാനവുമായി നടി കരിഷ്മ തന്ന. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങള് ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ഇന്സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആഹ്വാനം. ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇന്സ്റ്റഗ്രാമില് കുറിച്ചിട്ടുണ്ട്.
ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമാണ് കരീഷ്മ തന്ന. ഹിന്ദി ബിഗ് ബോസ് മത്സരാര്ത്ഥി എന്ന നിലയിലും അവര് വാര്ത്തകളിലിടം നേടിയിരുന്നു. ഗ്രാന്ഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് അവര് ഒടുവില് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, നേരത്തെ ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ ശിഖര് ധവാനും കെഎല് രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്ത്ഥിച്ചിരുന്നു.

