സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും ദുരിതത്തിലാക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് പെട്രോളിയം ഡീലര്‍മാര്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചു.

അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകള്‍ വേണമെന്നിരിക്കെ കേരളത്തില്‍ ഇരുന്നൂറ്റിയമ്പത് ലോഡുകള്‍ മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അതേസമയം, ഡീലര്‍മാരുടെ മേല്‍ പ്രീമിയം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഐഒസി ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിട്ട് കമ്പനിയില്‍ നിന്നും ലോഡെടുക്കാതെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാന്‍ ടോമി തോമസും കണ്‍വീനര്‍ ശബരീനാഥും കൊച്ചിയില്‍ പ്രതികരിച്ചു.