തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യം. തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീഷണിയുണ്ടെന്ന് ഗവർണർ പറയുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവർണർ ആരോപിക്കുന്നത്. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകൾ മറ്റന്നാൾ തലസ്ഥാനത്ത് പുറത്തുവിടുമെന്നും ഗവർണർ വെളിപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെയുണ്ടായ വധശ്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവർണറുടെ പരാമർശങ്ങൾ. തന്റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന് പറഞ്ഞ ഗവർണർ ചരിത്ര കോൺഗ്രസിൽ നടന്നതിന്റെ തെളിവുകൾ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. സ്വാഭാവികമായുണ്ടായ പ്രതിഷേധത്തെ ഗവർണർ പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

