കഴക്കൂട്ടം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി കെഎസ്ഇബി. ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെഎസ്ഇബിയുടെ നീക്കം. രണ്ടരക്കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബി സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്.
സെപ്തംബർ 28 -ാം തീയതിയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം. മത്സരത്തിന് സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കാൻ സിറ്റി പൊലിസ് കമ്മീഷണർ യോഗം വിളിച്ചിരുന്നു. ഈ ദിവസം തന്നെയാണ് കെഎസ്ഇബി സ്റ്റേഡിയത്തിലേക്കുള്ള ഫ്യൂസൂരിയത്. കെഎസ്ഇബിയുടെ നടപടി നിരാശജനകമാണെന്ന് കെ സി എ പ്രതികരിച്ചു.
അതേസമയം, സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണ്. ബിൽ അടയ്ക്കേണ്ട ചുമതല ഇവർക്കാണ്. കുടിശ്ശിക അടച്ചില്ലെങ്കിൽ സ്റ്റേഡിയത്തിലേക്കുള്ള വെള്ളത്തിന്റെ വിതരണവും നിർത്തി വയ്ക്കുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

