ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നു; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണ്. ഗവർണർ സർക്കാരിനും സർവകലാശാലക്കും എതിരെ തെറ്റായ പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണം എം വി ഗോവിന്ദൻ തള്ളുകയും ചെയ്തു. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിനെയും എസ്എഫ്‌ഐയേയും പരോക്ഷമായി ഗവർണർ കടന്നാക്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.