ഷാങ്ഹായി സഹകരണ ഉച്ചകോടി; ചൈനീസ് പ്രസിഡന്റും പാകിസ്താൻ പ്രധാനമന്ത്രിയും കശ്മീർ വിഷയം ചർച്ച ചെയ്തു

ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ചർച്ച നടത്തി ചൈനീസ് പ്രസിഡന്റും പാകിസ്താൻ പ്രധാനമന്ത്രിയും. കശ്മീർ വിഷയം കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തിയെന്ന് ഷി ജിൻപിങ്ങും ഷഹബാസ് ഷെരീഫും അറിയിച്ചു. അതേസമയം, ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് പരോക്ഷ മുന്നറിയിപ്പ് നൽകി. അവശ്യവസ്തുക്കളുടെ നീക്കം ഒരു രാജ്യവും തടസ്സപ്പെടുത്തരുതെന്നാണ് മോദി വ്യക്തമാക്കിയത്.

ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ യുക്രൈനിലെ സംഘർഷവും കോവിഡ് വൈറസ് വ്യാപനവും അവശ്യവസ്തുക്കളുടെ ക്ഷാമത്തിന് ഇടയാക്കുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം തടയുന്ന സാഹചര്യത്തിലാണ് രാജ്യങ്ങൾ ഇത്തരം നിലപാട് സ്വീകരിക്കരുതെന്ന് മോദി വ്യക്തമാക്കിയത്.

ഉച്ചകോടിയിൽ ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റുമായി നരേന്ദ്ര മോദി ചർച്ച നടത്തുകയും ചെയ്തു.