ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയില്‍ പറഞ്ഞു. ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വര്‍ഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് കൈമാറും.

‘അംഗങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസത്തെ പിന്തുണയ്ക്കുന്നു. ഈ വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കും. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. യുക്രൈയ്‌നിലെ സംഘര്‍ഷവും കൊവിഡും ആഗോള തലത്തില്‍ ഊര്‍ജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ട്’- മോദി ചൂണ്ടിക്കാട്ടി.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇറാന്‍, ഉസ്ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.