പാലക്കാട്: മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വനംവകുപ്പ്. സൈലന്റ് ഡിവിഷന് കീഴിലെ താത്കാലിക വാച്ചറായിരുന്നു സുനിൽകുമാർ. കൂറുമാറ്റത്തെ തുടർന്ന് സുനിൽകുമാറിനെ പിരിച്ചുവിട്ടത്.
താനും മധുവും ഉൾപ്പെട്ട ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നായിരുന്നു സാക്ഷിയായ സുനിൽ കുമാർ കോടതിയിൽ പറഞ്ഞത്. തുടർന്ന് കോടതി സാക്ഷിയായ സുനിൽകുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ മധുവിനൊപ്പം ആൾക്കൂട്ടത്തിൽ സുനിൽകുമാറും നിൽക്കുന്നത് കാണാമായിരുന്നു.
എന്നാൽ ദൃശ്യങ്ങൾ തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാർ പറഞ്ഞത്. തുടർന്നായിരുന്നു കാഴ്ച പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചത്. സുനിൽ കുമാറിന് മികച്ച കാഴ്ച ശക്തിയാണെന്നായിരുന്നു പരിശോധനാഫലം. തുടർന്നാണ് വനംവകുപ്പിന്റെ നടപടി.

