കമ്പ്യുട്ടർ പ്രോഗ്രാമർ കരാർ നിയമനം

തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി.

സെപ്തംബർ 22 നു മുൻപായി hsgtechdept@gmail.com എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.

അതേസമയം, അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ – വാട്ടർ സപ്ലൈ, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ – യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ എക്സ്പെർട്ട് കം ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാ സ്ട്രക്ച്ചർ കം വാട്ടർ എക്സ്പെർട്ട് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അവസാന തിയ്യതി: 26.09.2022. കൂടുതൽ വിവരങ്ങൾക്ക് www.amrutkerala.org സന്ദർശിക്കാം. ഫോൺ – 0471 2320530.