‘ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടയിലും നേതാക്കള്‍ ബി ജെപിയിലേക്ക് പോകുന്നതില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്.

‘ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കില്‍’ എന്ന ക്യാപ്ഷനിലാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ‘ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു’- എന്നാണ് ശിവന്‍കുട്ടി കുറിപ്പില്‍ പറയുന്നത്. ഗോവയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ വാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.