തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷം കൊണ്ട് ബിഎം ആൻറ് ബിസി റോഡുകളാക്കും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വില കൂടുതലാണെങ്കിലും ഗുണനിലവാരം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയ കാര്യം പോലും വലിയ വാർത്തകളാകുന്നു. വാർത്തകൾ വരുന്നത് വകുപ്പും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തത്. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം. റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്. സംസ്ഥാനത്തെ സാമ്പത്തീക നില തന്നെ വളരും. കെട്ടിട നിർമാണ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

