കോൺഗ്രസിന് തിരിച്ചടി; ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടു

പനാജി: ഗോവയിൽ കോൺഗ്രസിന് തിരിച്ചടി. ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടു. ഇവർ ഭരണകക്ഷിയായ ബിജെപി അംഗത്വം സ്വീകരിക്കും. ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ് തനവഡെ ആണ് ഇക്കാര്യം അറിയിച്ചത്. ഗോവയിൽ കോൺഗ്രസ്സിന് ആകെയുള്ളത് 11 എംഎൽഎമാരാണ്.

മുൻ മുഖ്യമന്ത്രി ദിഘംഭർ കാമത്ത്, മുൻ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം. നേതാക്കൾ ബുധനാഴ്ച്ച മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.