തിരുവനന്തപുരം: സഭാ നടപടികളിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രാധാന്യം ഉള്ള വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുന്നുവെന്നും അതിന് കൃത്യമായി ഭരണപക്ഷം മറുപടി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളുന്ന പതിവ് ഇവിടെ ഇല്ല. 15 -ാംനിയമസഭയിൽ വലിയ തലമുറ മാറ്റം ഉണ്ടായി. അതിന് അനുസരിച്ചുള്ള റോൾ ആയിരുന്നു നേരത്തെ സഭയിൽ സ്വീകരിച്ചത്. സ്പീക്കർ എന്ന നിലയിൽ മറ്റൊന്നാണ് റോൾ. സഭയ്ക്ക് ആകത്ത് നിഷ്പക്ഷനായിരിക്കും. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും രാഷ്ട്രീയം പറയേണ്ട ഘട്ടങ്ങളിൽ പറയുമെന്നും അദ്ദേഹം അറിയിച്ചു.
പുസ്തകം വായിച്ച് സഭയ്ക്ക് അകത്തെ കാര്യങ്ങൾ പഠിച്ച ആൾ അല്ല താൻ .നേരിട്ട് അറിഞ്ഞാണ് സഭാ നടപടികൾ പഠിച്ചത്. ഗവർണർ സർക്കാർ ഉരസലുകളിൽ മുഖ്യമന്ത്രി തന്നെ അക്കാര്യങ്ങൾ കൈകാര്യം ചെയ്യും. വിഷയങ്ങൾ പരിഹരിച്ചു പോകും. ആരുമായും വ്യക്തിപരമായ വിരോധമില്ലെന്നും വിമർശങ്ങളെ സഹിഷ്ണുതയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരായ ട്രോളുകൾ ആസ്വദിക്കുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.

