ന്യൂഡല്‍ഹി: വെറുപ്പോടെ നടത്തുന്ന രാഷ്ട്രീയ നാടകമാണ് കോണ്‍ഗ്രസിന്റെ ജോഡോ യാത്രയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കാക്കി നിക്കര്‍ കത്തിക്കുന്ന പോസ്റ്റര്‍ വിവാദത്തിലാണ് ആര്‍എസ്എസിന്റെ പ്രതികരണം. കോണ്‍ഗ്രസിലെ പൂര്‍വ പിതാക്കന്‍മാര്‍ ശ്രമിച്ചിട്ടും ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ആയിട്ടില്ല. രണ്ട് തവണ കാരണമില്ലാതെ ആര്‍എസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളര്‍ന്നു. സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഭാരത് ജോഡോ യാത്ര 18 ദിവസം കേരളത്തിലും രണ്ട് ദിവസം മാത്രം യുപിയിലും നടത്തുന്ന രാഹുലിനെ സിപിഎം കേന്ദ്ര നേതൃത്വം വിമര്‍ശിച്ചിരുന്നു. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സിപിഎം വിമര്‍ശനം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു. ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം എന്ന് പറഞ്ഞായിരുന്നു മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് തിരിച്ചടിച്ചത്. രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളര്‍ത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

