തിരുവനന്തപുരം: നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. എന്നാല്‍, കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും മന്ത്രിമാര്‍ പോകുക. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അവിടേക്ക് പോകുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.
അതേസമയം, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മന്ത്രി കെ എന്‍ ബാലഗോപാലും മന്ത്രി പി രാജീവും ഉള്‍പ്പടെയുള്ളവര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. നോര്‍വെയിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. അടുത്തമാസമായിരിക്കും സന്ദര്‍ശനം.

