ഈ വാട്‌സ്ആപ്പ് സന്ദേശങ്ങളും എസ്എംഎസുകളും ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: തട്ടിപ്പുകാര്‍ വാട്സ്ആപ്പില്‍ സന്ദേശമയയ്ക്കുന്ന ധാരാളം സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്. തൊഴിലവസരങ്ങള്‍, വൈദ്യുതി ബിലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൂടുതല്‍ സാധാരണമാണ്. നിങ്ങളുടെ പണം ഓണ്‍ലൈനില്‍ തട്ടിയെടുക്കുന്നതിനായി സൃഷ്ടിച്ച അഞ്ച് അപകടകരമായ സന്ദേശങ്ങള്‍ ഇതാ.

  1. ജോലി തെരഞ്ഞെടുക്കല്‍ സന്ദേശങ്ങള്‍

തട്ടിപ്പുകാര്‍ ഉപയോക്താക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എസ്എംഎസോ വാട്സ്ആപ് സന്ദേശമോ അയക്കുന്നത് അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. സന്ദേശങ്ങളില്‍ ആളുകളോട് ജോലി അവസരമുണ്ടെന്ന് പറയുന്നു, സാധാരണയായി ശമ്ബളത്തെ കുറിച്ചും പരാമര്‍ശിക്കുന്നു, തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് അവസരം ക്ലെയിം ചെയ്യാന്‍ ഒരു വാട്സ്ആപ് സന്ദേശം അയയ്ക്കാന്‍ കഴിയുന്ന ഒരു നമ്ബര്‍ നല്‍കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചേക്കാം: ‘നിങ്ങള്‍ ഞങ്ങളുടെ അഭിമുഖത്തില്‍ വിജയിച്ചു, വേതനം 8000 രൂപയാണ്. വിശദമായി ചര്‍ച ചെയ്യാന്‍ എന്നെ ബന്ധപ്പെടുക: http://wa me/9191XXXXXX SSBO’.

ജോലി അന്വേഷിക്കുന്ന ആളുകളെ കബളിപ്പിക്കാന്‍ ഇതുപോലുള്ള നിരവധി സന്ദേശങ്ങള്‍ ഉപയോഗിക്കുന്നു.
ഇന്‍ഡ്യയിലെ തൊഴിലന്വേഷകരില്‍ 56% പേരും തൊഴില്‍ തേടുന്നതിനിടയില്‍ തൊഴില്‍ തട്ടിപ്പുകളില്‍ പെട്ടിട്ടുള്ളതായി ഒരു പഠനം അടുത്തിടെ വെളിപ്പെടുത്തി. 20 നും 29 നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.

  1. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍/ ലകി ഡ്രോ വിജയിക്കുന്ന സന്ദേശങ്ങള്‍

തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഒരു പഴയ തന്ത്രമാണിത്. ഉപയോക്താക്കള്‍ക്ക് പലപ്പോഴും വാട്സ്ആപിലോ എസ്എംഎസ് വഴിയോ അല്ലെങ്കില്‍ ഇമെയിലില്‍ പോലും ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ ലഭിക്കും. ‘അഭിനന്ദനങ്ങള്‍! നിങ്ങള്‍ 50,000 രൂപ നേടി! നിങ്ങളുടെ റിവാര്‍ഡ് ക്ലെയിം ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക!’, ഇത് പോലുള്ള സന്ദേശങ്ങള്‍ വ്യാപകമാണ്.

കെബിസി ജിയോ ക്യാഷ് പ്രൈസായി 25,000 രൂപ നേടിയതായി തട്ടിപ്പുകാര്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം അയയ്ക്കും. സന്ദേശത്തോടൊപ്പം ഒരു പോസ്റ്റര്‍ അല്ലെങ്കില്‍ പ്രക്രിയ വിശദീകരിക്കുന്ന വീഡിയോ ഉണ്ടാവും. പണം ലഭിക്കുന്നതിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്സ്ആപില്‍ പങ്കിടാന്‍ ആവശ്യപ്പെടുന്നു. കെബിസി ജിയോ സന്ദേശത്തിനൊപ്പം കെബിസി ലോഗോ, സോണി എല്‍ഐവി ലോഗോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉപയോഗിക്കുന്ന പോസ്റ്റര്‍ പോലും ഉപയോഗിക്കുന്നു. ഈ സന്ദേശങ്ങള്‍ വ്യക്തമായും തട്ടിപ്പാണെന്ന് മനസിലാക്കുക.

  1. ഒടിപി തേടുന്ന സുഹൃത്തുക്കള്‍

കഴിഞ്ഞ വര്‍ഷം വന്‍ ജനപ്രീതി നേടിയ ഒരു വാട്സ്ആപ് തട്ടിപ്പ്. ഇവിടെ, തട്ടിപ്പുകാര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഒരാളായി കാണിക്കുകയും എസ്എംഎസ് വഴി നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന ഒരു കോഡ് അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ഹേയ്, ക്ഷമിക്കണം ഞാന്‍ നിങ്ങള്‍ക്ക് ഒരു ആറക്ക കോഡ് എസ്എംഎസ് തെറ്റായി അയച്ചു, ദയവായി അത് എനിക്ക് കൈമാറാമോ? ഇത് അടിയന്തിരമാണ്’, സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു. അറിയപ്പെടുന്ന കോണ്‍ടാക്റ്റില്‍ നിന്നാണ് സന്ദേശം വരുന്നതെന്നതിനാല്‍, ആളുകള്‍ സാധാരണയായി കൂടുതല്‍ ചിന്തിക്കാതെ കോഡ് അയയ്ക്കുന്നു.

ഈ കോഡ് അയച്ചുകഴിഞ്ഞാല്‍, തട്ടിപ്പുകാര്‍ മറ്റൊരു ഉപകരണത്തില്‍ നിങ്ങളുടെ വാട്സ്ആപ് അകൗണ്ടില്‍ പ്രവേശിക്കും. അവിടെ നിന്ന്, അവര്‍ക്ക് നിങ്ങളുടെ ഏതെങ്കിലും കോണ്‍ടാക്റ്റുകള്‍ക്ക് നിങ്ങളായി സന്ദേശമയയ്ക്കാനും സഹായങ്ങള്‍ അല്ലെങ്കില്‍ പണം ആവശ്യപ്പെടാനും കഴിയും.

  1. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശം

അടുത്തിടെ, ആളുകള്‍ക്ക് അവരുടെ വാട്സ്ആപില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ മുന്‍ മാസത്തെ ബില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്ന് നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും. ദയവായി ഞങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസറുമായി ഉടന്‍ ബന്ധപ്പെടുക 8260303942 നന്ദി’, പ്രചരിക്കുന്ന സന്ദേശമാണിത്. ഈ സന്ദേശം ഒരു അംഗീകൃത ഉറവിടത്തില്‍ നിന്ന് വരുന്നതല്ല, എന്നാല്‍ പലരും അതിനെക്കുറിച്ച് അറിയാതെ ഈ നമ്ബറിലേക്ക് വിളിക്കുന്നു. ഇത് തട്ടിപ്പാണെന്ന് മനസിലാക്കുക.