തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 117 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റഴിച്ചത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
1.6 കോടി രൂപയുടെ മദ്യമാണ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റിൽ മാത്രം വിറ്റത്. കൊല്ലം ആശ്രാമം കഴിഞ്ഞാൽ ഏറ്റവും അധികം വിൽപ്പന നടന്നിട്ടുള്ളത്. തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ്. 1.2 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ ഇവിടെ വിൽപ്പന നടത്തിയത്. കഴിഞ്ഞ തവണ ഉത്രാടദിനത്തിൽ 85 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.

