രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാന്‍ കേന്ദ്രത്തിന്റെ നടപടി. ഇതേത്തുടര്‍ന്ന് പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു.
നേരത്തെയുള്ള കരാറുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഇളവ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അരി ഉത്പാദനം ഇത്തവണ കുറയുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ബസുമതി ഒഴികെയുള്ള അരി ഇനങ്ങള്‍ക്ക് ഇന്നുമുതല്‍ 20 ശതമാനം കയറ്റുമതി ചുങ്കം.

