തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി. കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.
കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ, ഫണ്ട് അനുവദിച്ചതിൽ, ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് ഹരീഷ് പേരടി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം. മോദിജീ, ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മോദിജീ, ഞാൻ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ, ഫണ്ട് അനുവദിച്ചതിൽ, ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം. മോദിജീ, ഹൃദയം നിറഞ്ഞ ഓണാശംസകൾ.

