അസുഖങ്ങൾ വരുമ്പോൾ നമ്മളെല്ലാവരും ആന്റിബയോട്ടിക്സ് കഴിക്കാറുണ്ട്. ഇത്തരം മരുന്നുകൾ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് ഇവ അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആന്റിബയോടിക്സ് കഴിക്കുന്നതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒരേ സമയം ഒന്നിൽ കൂടുതൽ ആന്റിബയോട്ടിക്കുകൾ കഴിയ്ക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ആന്റിബോഡികൾ ഉൽപാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകൾ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാൽ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുന്നത്.
അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകൾ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും. ഡോക്ടർ നിർദേശിക്കുന്ന പ്രകാരം മാത്രമായിരിക്കണം ആന്റിബയോടിക്കുകൾ കഴിക്കേണ്ടത്. ആന്റിബയോടിക്സ് കഴിക്കുന്നത് മദ്യം കഴിക്കുന്നതും ഒഴിവാക്കണം. മദ്യം ആന്റിബയോട്ടിക്സുമായി ചേരുമ്പോൾ അസെറ്റാൽഡിഹൈഡ് എന്നൊരു പദാർത്ഥം ഉൽപാദിപ്പിക്കും. ഇത് ആരോഗ്യത്തിന് ദോഷകരമാണെന്നും വിദഗ്ധർ അറിയിച്ചു. ആന്റിബയോടിക്കുകൾ കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കണം.

