എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത് കരകൗശല ഇനത്തില്‍പ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരം; റിപ്പോര്‍ട്ട്

കരകൗശല ഇനത്തില്‍പ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരമാണ് എലിസബത്ത് രാജ്ഞിയുടെ ഉടമസസ്ഥതയില്‍ ഉണ്ടായിരുന്നത്. തേംസ് നദിയിലെ എല്ലാ അരയന്നങ്ങളും യു.കെയിലെ എല്ലാ ഡോള്‍ഫിനുകളും രാജ്ഞിക്ക് സ്വന്തമാണ്. ഡോര്‍ഗിസ് ആണ് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്വാന ബ്രീഡ്. അതുകൊണ്ട് തന്നെ സ്വന്തമായി രണ്ട് ഡോര്‍ഗിസ് നായ്ക്കളുമുണ്ട്. ബല്‍മോര്‍ കൊട്ടാരത്തിലെ പ്രധാന ഹോളില്‍ ഒരു കൂട്ടം വവ്വാലുകളുമുണ്ട്.

അതേസമയം, 775 മുറികളുള്ള ബക്കിംഗ്ഹാം പാലസും, ലോകത്തെ ഏറ്റവും വലിയ ജനവാസമുള്ള കൊട്ടാരമെന്ന നിലയില്‍ അറിയപ്പെടുന്ന വിന്‍ഡ്സര്‍ കാസിലും ഉള്‍പ്പെടെ ആറ് രാജകീയ കൊട്ടാരങ്ങളും രാജ്ഞിക്ക് സ്വന്തമാണ്. ലണ്ടനിലെ എല്ലാ റീജന്റ് സ്ട്രീറ്റുകളും രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ബാലമോര്‍ കാസിലാണ് രാജ്ഞിയുടെ പ്രിയപ്പെട്ട വേനല്‍ക്കാല വസതി. രാജ്ഞിക്ക് ഇവയുടെ 200 ല്‍ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗര്‍ഭ അറയില്‍ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ട്.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയ വാഹനം. മൂന്ന് റോള്‍സ് റോയ്സ്, രണ്ട് ബെന്റ്ലി, റേഞ്ച് റോവര്‍ ഇങ്ങനെ നീളുന്നു മറ്റ് കാറുകള്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും എലിസബത്ത് രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിംബിള്‍ഡണിലെ പ്രത്യേക ഇരിപ്പിടം, ലണ്ടന്‍ ടവര്‍, 150,000 ലേറെ വരുന്ന പെയിന്റിങ്ങുകള്‍, ക്വീന്‍ വിക്ടോറിയയുടെ സ്‌കെച്ച് ബുക്ക്, മത്സരയോട്ടത്തിനുള്ള കുതിരകള്‍, ഫാബര്‍ഷെ മുട്ടകളും മറ്റ് കരകൗശല വസ്തുക്കളും, വെസ്റ്റ് മിനിസ്റ്റ് അബേ, ഹൈഡ് പാര്‍ക്ക്, ലോകത്തെ ഏറ്റവും വലിയ ക്ലിയര്‍ കട്ട് വജ്രം, അബര്‍ഡീന്‍ ആംഗസ് പശു (സ്‌കോട്ട്ലന്‍ഡിലെ പശു ഇനം), സെയ്ചല്‍സിലെ ആമകള്‍, സ്വന്തമായി ഒരു പതാക, നാല് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍, ഗോള്‍ഡ് ബ്ലൂ പീറ്റര്‍ ബാഡ്ജ്, സമുദ്രത്തിന്റെ അടിത്തട്ട്, കാറ്റാടി പാടങ്ങള്‍, സ്‌കോട്ട്ലന്‍ഡിലെ എല്ലാ സ്വര്‍ണ ഖനികളും, 25,000 ഏക്കര്‍ കാടുകള്‍. ട്രഫാല്‍ഗര്‍ സ്‌ക്വയര്‍, വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രം, ഹെന്റി എട്ടാമന്റെ പടച്ചട്ട, ബക്കിംഗ്ഹാം പാലസിലെ മള്‍ബറികള്‍…ഇങ്ങനെ നീളുന്നു രാജ്ഞിയുടെ ഉടമസ്ഥതയിലുള്ളവ.