തിരുവോണദിനത്തിലും വിഴിഞ്ഞത്ത് പ്രതിഷേധം; നിരാഹാര സമരം നടത്തി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ തിരുവോണ ദിനത്തിൽ നിരാഹാര പ്രതിഷേധം നടത്തി. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. തുറമുഖ കവാടത്തിലെ സമരപന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്കു മുൻപിൽ നിരാഹാര സദ്യ നടത്തി മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ സമരം 24 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പ്രതിഷേധം നടത്തിയത് പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. റിലേ നിരാഹാര സമരത്തിന്റെ നാലാം ദിവസം കൂടിയാണിത്. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം പഠിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്.