ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി ട്വിറ്റര്‍. പരീക്ഷണ ഘട്ടം എന്ന നിലയിലാണ് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, വരും ആഴ്ചകള്‍ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ബ്ലൂ വരിക്കാര്‍ക്ക് മാത്രമാണ് ആദ്യം ഈ ഫീച്ചര്‍ ലഭിക്കുക.
‘എഡിറ്റ് ട്വീറ്റ്’ എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഫീച്ചര്‍ മുഖാന്തരം പബ്ലിഷ് ചെയ്ത ട്വീറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. നിലവില്‍, എന്തെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ നിവര്‍ത്തിയുള്ളൂ. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്.

