എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്; 4 മില്യൺ ഡോളർ സമാഹരിക്കും

മുംബൈ: എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡ് ആണ് എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാനൊരുങ്ങുന്നത്. 4 ബില്യൺ ഡോളറാണ് സമാഹരിക്കാൻ ടാറ്റാ ഗ്രൂപ്പ് സമാഹരിക്കാൻ ഒരുങ്ങുന്നത്.

എയർ ഇന്ത്യയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതിനും എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനും 4 ബില്യൺ ഡോളർ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില വിദേശ വായ്പക്കാരുമായും ചില സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൂർണമായ വിവരങ്ങൾ ടാറ്റ ഗ്രൂപ്പ് പുറത്ത് വിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ നിക്ഷേപ ഉപദേശകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും വിവരമുണ്ട്.

ടാറ്റ സൺസ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം 2020 ജനുവരിയിൽ 11.6 ശതമാനത്തിൽ നിന്ന് 2021 ജനുവരിയിൽ 10.2 ശതമാനമായി കുറഞ്ഞിരുന്നു. ജൂലൈയിൽ എയർ ഇന്ത്യയുടെ വിപണി വിഹിതം 8.4 ശതമാനമായി വീണ്ടും കുറഞ്ഞിരുന്നു.