തിരുവനന്തപുരം: ശനിയാഴ്ച തുമ്പയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും റഷ്യയും മാത്രമാണ് ആദ്യമേ ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.
നൂറു കിലോമീറ്ററോളം ഉയരെ എത്തിയ രോഹിണി എന്ന റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്. അതേസമയം, ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന അടുത്ത പരീക്ഷണത്തില്‍ ജിഎസ്എല്‍വി തിരിച്ചിറക്കുന്നതു കൂടി വിജയിച്ചാല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.
ഐഎഡി ഘടിപ്പിച്ച് വിക്ഷേപിച്ച രോഹിണി ആര്‍.എച്ച്-300 സൗണ്ടിംഗ് റോക്കറ്റ് 84 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ബഹിരാകാശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവര്‍ത്തനം നിര്‍ത്തുകയും ഉടന്‍ ഐഎഡി വിടര്‍ത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി റോക്കറ്റിനെ സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കുകയായിരുന്നു.

