തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. സെപ്തംബര്‍ എട്ടിന് തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് പ്രഖ്യാപിച്ച് ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
അവധിയായതിനാല്‍ തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയില്ലാത്തതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.

