എസ്ബിഐയിൽ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാം

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. 665 സ്‌പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെപ്തംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in വഴി അപേക്ഷ സമർപ്പിക്കാം.

കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവ് – 5, റീജിയണൽ ഹെഡ് – 12, റിലേഷൻഷിപ് മാനേജർ (ടീം ലീഡർ) -37, സീനിയർ റിലേഷൻഷിപ് മാനേജർ- 147, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ – 52, റിലേഷൻഷിപ് മാനേജർ – 335, പ്രോജക്റ്റ് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്) – 2, മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്) – 2, സെൻട്രൽ ഓപ്പറേഷൻസ് ടീം – സപ്പോർട്ട് – 2, മാനേജർ – ബിസിനസ് പ്രോസസ് – 1 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ്/ഇന്റിമേഷൻ ചാർജുകൾ ഇല്ല. sbi.co.in സന്ദർശിച്ച് under RECRUITMENT OF SPECIALIST CADRE OFFICERS IN SBI ON CONTRACT BASIS FOR WEALTH MANAGEMENT BUSINESS എന്നതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷ സമർപ്പിക്കാം.ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.