അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരാണോ; ഇക്കാര്യം ശ്രദ്ധിക്കൂ….

ഭക്ഷണത്തിൽ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവ് കൂടിയാൽ അത് ശരീരത്തിന് അത്ര നല്ലതല്ല. ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നത് കിഡ്നി, ഹൃദയം, ദ്രാവകം നിയന്ത്രിക്കുന്ന ഹോർമോണുകൾ എന്നിവയെ ദോഷകരമായി ബാധിക്കും. സോഡിയം നിങ്ങളുടെ ശരീരത്തിലെ എല്ലാ വ്യക്തിഗത കോശങ്ങളുടെയും ചർമ്മത്തെ ബാധിക്കുന്നു. പ്രോസസ് ഫുഡ്സിൽ ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തിൽ ധാരാളം ഉപ്പ് ചേരുന്നത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവിൽ രക്തയോട്ടത്തിന് കാരണാകുകയും ഇത് രക്തസമ്മർദം ഉയരാനിടയാക്കുകയും ചെയ്യും. ഉപ്പിന്റെ ഉപയോഗം സാധാരണത്തേതിൽ നിന്നും കൂടുതലാണെങ്കിൽ അത് മൂത്രക്കല്ല് ഉണ്ടാകാൻ കാരണമാകും. വൃക്കയുടെ പ്രവർത്തനങ്ങക്കും ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ഉപ്പിന്റെ അമിതോപയോഗം ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കും. കരളിന്റെ ആരോഗ്യം തകർക്കുന്നതിനും കരൾ രോഗം പോലുള്ള പ്രശ്‌നങ്ങൾക്കും ഉപ്പിന്റെ അമിതോപയോഗം കാരണമാകും.

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. പൊരിച്ചതും പായ്ക്കറ്റ് ബേക്കറികളും ഭക്ഷണങ്ങളും ഒഴിവാക്കുകയും വേണം.