ന്യൂഡല്‍ഹി: ഗൂഗിള്‍ തങ്ങളുടെ ഹാംഗ്ഔട്ട്‌സ് പ്ലാറ്റ്‌ഫോം സര്‍വ്വീസ് അവസാനിപ്പിച്ച് ഡിഫോള്‍ട്ട് ചാറ്റ് ആപ്ലിക്കേഷനിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ Google Chat-ലേക്ക് മാറിയിട്ടില്ലെങ്കില്‍, 2022 നവംബര്‍ 01-നകം നിങ്ങള്‍ ഗൂഗിള്‍ ചാറ്റിലേക്ക് മാറണം.
ഗൂഗിള്‍ ചാറ്റ് ഫീച്ചര്‍
ഗൂഗിള്‍ ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത് 2020-ല്‍ ആണ്. അതിനുശേഷം ഗൂഗിള്‍ ഹാംഗ്ഔട്ടില്‍ നിന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറാന്‍ കമ്ബനി ഉപയോക്താക്കളോട് സജസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗൂഗിള്‍ ഹാംഗ്ഔട്ടുകളെ ഒഴിവാക്കുന്നതായും കമ്ബനി പ്രഖ്യാപിച്ചു. താമസിയാതെ, Hangouts-ന്റെ Android, iOS വേര്‍ഷനുകള്‍ പ്രവര്‍ത്തനം നിര്‍ത്തും.
നിങ്ങള്‍ക്ക് എന്ന് വരെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം
2022 നവംബര്‍ 1 വരെ Hangouts-ലേക്കുള്ള ആക്സസ് ലഭ്യമാകുമെന്നാണ് കമ്ബനി അറിയിച്ചത്. ഇതിന് ശേഷം, ഉപയോക്താക്കളെ വെബ് ചാറ്റിലേക്ക് റീഡയറക്ടുചെയ്യും. 2023 ജനുവരി 1 വരെ Google Takeout വഴി ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം.
ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍
Hangouts-ല്‍ നിന്ന് നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍, ആദ്യം Google Takeout-ല്‍ പോയി നിങ്ങള്‍ Hangouts-ല്‍ ഉപയോഗിക്കുന്ന Google അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇവിടെ ലഭ്യമായ ആപ്പുകളില്‍ Hangouts തിരഞ്ഞെടുത്ത് ബാക്കിയുള്ളവ മാറ്റുക.ഇതിനുശേഷം, നിങ്ങള്‍ക്ക് എത്ര തവണ ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ എല്ലാ ഡാറ്റയും ഒറ്റയടിക്ക് ഡൗണ്‍ലോഡ് ചെയ്യാം. അതിനുശേഷം ഫയലിനെ തരം തിരിച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യുക. ടേക്ക്ഔട്ട് പൂര്‍ത്തിയാകുമ്‌ബോള്‍ നിങ്ങള്‍ക്ക് ഒരു ഇമെയില്‍ ലഭിക്കും. അതില്‍ നിങ്ങളുടെ ചാറ്റ് ഫയല്‍ ഉണ്ടാകും. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

