അമിതമായാൽ മഞ്ഞളും ആരോഗ്യത്തിന് ഹാനീകരം….

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. ഒട്ടേറെ ആരോഗ്യ ഗുണം മഞ്ഞളിനുണ്ടെങ്കിലും ഇത് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. മഞ്ഞളിൽ കാണപ്പെടുന്ന ഘടമാണ് കുർക്കുമിൻ. മഞ്ഞൾ അമിതമായി കഴിക്കുന്നത് ദഹനനാളത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. ഇത് വയറിളക്കത്തിനും ചർദ്ദിക്കും കാരണമാകും. അതിനാൽ മഞ്ഞൾ അധികം ഉപയോഗിക്കാത്തതാണ് നല്ലത്.

മഞ്ഞൾ ഒരുപാട് കഴിച്ചാൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മഞ്ഞൾ ധാരാളം കഴിക്കുന്നത് അയണിന്റെ ആഗിരണത്തെയും തടസ്സപ്പെടുത്തും. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന മഞ്ഞളിന്റെ അളവ് ശ്രദ്ധിക്കണം. അയൺ കുറവുള്ളവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

മഞ്ഞളിന്റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാനും മഞ്ഞളിന്റെ ഗുണ ഫലങ്ങൾ പൂർണ്ണമായും ലഭിക്കുന്നതിനും മിതമായ അളവിൽ മാത്രം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തമെന്നും വിദഗ്ധർ പറയുന്നു.