അമിത് ഷാ കേരളത്തിൽ; ഹൃദ്യമായ വരവേൽപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. കേരളത്തിലെത്തിയ അമിത് ഷായ്ക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായെ സ്വീകരിച്ചു.

ദക്ഷിണേന്ത്യൻ സോണൽ യോഗം നടക്കുന്നത് കോവളം ലീലാ റാവിസിലാണ്. അമിത് ഷാ ആണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. വിവിധ പട്ടിക ജാതി സംഘടനകളുടെ നേതാക്കൾ, പട്ടിക ജാതി വിഭാഗത്തിൽ നിന്നും പൊതുപ്രവർത്തനം നടത്തുന്ന മേഖലയിലുള്ള 1000 കണക്കിന് പേർ അണിനിരക്കുന്ന സംഗമമാണ് നടക്കുന്നത് .ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.