തിരുവനന്തപുരം: സിൽവർ ലൈനിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്നാണ് അഡ്വക്കേറ്റ് ജനറൽ റവന്യൂ വകുപ്പിന് നൽകിയിരിക്കുന്ന നിയമോപദേശം.
സാമൂഹിക ആഘാത പഠനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ച് പഠനം നിലച്ചു. ഇതോടെയാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്.
ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ ശേഷമാണ് സാമൂഹികാഘാത പഠനം തുടരാൻ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയത്. അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്.

