തിരുവനന്തപുരം: കോണ്‍ഗ്രസ് മതേതരത്വം പറയുന്നത് കേരളത്തില്‍ മാത്രമാണന്ന വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
‘കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണം. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരേയും സ്വീകരിക്കും. ഓരോ പാര്‍ട്ടിയെയും ശിഥിലീകരിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ കേരളത്തെയാണ് പ്രധാന ലക്ഷ്യമായി കാണുന്നത്. വളരെയേറെ സങ്കീര്‍ണമായ സാഹചര്യങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്. വരുന്ന തെരഞ്ഞെടുപ്പിന് മുമ്ബ് ഇന്ത്യയിലെ ബിജെപി ഇതര സര്‍ക്കാരുകളെയെല്ലാം അസ്ഥിരീകരിക്കുക എന്ന അജണ്ട വളരെ ശക്തിയായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തെ കുത്തക മുതലാളിമാരുടെ സമ്ബത്ത് കുന്നുകൂട്ടാന്‍ ബിജെപി സഹായിച്ചു കൊണ്ടിരിക്കുകയാണ്. സമ്ബന്നര്‍ കൂടുതല്‍ സമ്ബന്നരാകുകയും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്ന സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിയാണ്. സവര്‍ണ കോര്‍പ്പറേറ്റ് മാനേജ്മെന്റ് സംവിധാനത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരായാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വികസനവും കേരളത്തില്‍ നടക്കാന്‍ പാടില്ലെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്’- അദ്ദേഹം കുറ്റപ്പെടുത്തി.

