തിരുവനന്തപുരം: ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ സെപ്തംബർ 18 ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ എം ആർ പരീക്ഷ സെപ്തംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ വിവിധ ജില്ലകളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അതേസമയം, ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ആർ.സി.ഐ അംഗീകാരത്തോടെ എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ഒന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

