അവലിന്റെ അമ്പരിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ….

ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായി കണക്കാക്കപ്പെടുന്ന ഒന്നാണ് അവൽ. നിരവധി പോഷക ഘടകങ്ങൾ അവലിലുണ്ട്. അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള ഒന്നാണ് അവൽ. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രായമായവരും കുട്ടികളും ഇത് കഴിക്കുന്നത് നല്ലതാണ്.

അവലിൽ ഫൈബറിന്റെ സാന്നിദ്ധ്യവും കൂടുതലാണ്. ഡയറ്റിലിരിക്കുന്നവർ രാവിലെ പ്രാതലിന് അവൽ കഴിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. പ്രമേഹരോഗികൾ അവൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

വൈറ്റമിൻ എ, ബി1, ബി2, ബി3, ബി6, ഡി, ഇ തുടങ്ങിയവയും അയേൺ, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, മഗ്നീഷ്യം, മാഗനീസ് എന്നിവയും അവലിൽ ധാരാളമുണ്ട്.

കാർബോഹൈഡ്രേറ്റ്‌സിന്റെ കലവറ കൂടിയാണ് അവൽ. 76.9 ശതമാനം കാർബോഹൈഡ്രേറ്റ്‌സും 23 ശതമാനം കൊഴുപ്പുമാണ് അവിലിലുള്ളത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമാക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ ഒന്നാണ് അവൽ.