‘വിളിച്ച ഉടനെ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന് പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി’; സ്‌നേഹ ചുംബനവുമായി മോഹന്‍ലാല്‍

ഈയടുത്തായി നടന്ന ഒരു സ്‌റ്റേജ് പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസന് മുത്തം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അസുഖം കാരണം ശ്രീനിവാസന്‍ ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു പൊതുവേദിയിലെത്തിയത്.

ചാനല്‍ നല്‍കുന്ന പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ ശ്രീനിവാസനെ സ്നേഹത്തോടെ മോഹന്‍ലാല്‍ സ്വീകരിക്കുകയും സ്നേഹ ചുംബനം നല്‍കുകയും ചെയ്തു. ‘പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി, വിളിച്ച ഉടനെ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍, ‘രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു’ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും തമാശകളും നമുക്ക് ഇനിയും കേള്‍ക്കാനാകുമെന്നായിരുന്നു ഇതുകേട്ട് സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.