പാന്‍ മസാല പരസ്യം; 9 കോടിയുടെ ഓഫര്‍ നിരസിച്ച് കാര്‍ത്തിക് ആര്യന്‍

പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കാനുള്ള 9 കോടിയുടെ ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍.

അതേസമയം, പാന്‍ മസാല പരസ്യം വേണ്ടെന്ന് വെച്ച കാര്‍ത്തിക് ആര്യന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ പുകയില നിര്‍മാണ കമ്ബനിക്കായി പരസ്യം ചെയ്യാന്‍ കരാറിലെത്തിയിരുന്നു. പിന്നീട് അക്ഷയ് കുമാര്‍ മാപ്പുപറഞ്ഞു. ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതികരണങ്ങള്‍ തന്നെ ചിന്തിപ്പിച്ചെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

പ്യാര്‍ കാ പഞ്ച്‌നാമയിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്യാര്‍ കാ പഞ്ച്‌നാമ 2, കാഞ്ചി-ദി അണ്‍ബ്രേക്കബിള്‍, ലൂക്കാ ചുപ്പി, ഗസ്റ്റ് ഇന്‍ ലണ്ടന്‍, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കാര്‍ത്തിക് ആര്യന്‍ അഭിനയിച്ച ഭൂല്‍ ഭുലയ്യ 2 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.