കൊല്ലത്ത് നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായി സെപ്തംബര്‍ നാലിന് വീണ്ടും പരീക്ഷ നടത്താമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നത്.
അതേസമയം, കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കൊല്ലം ആയൂരിലെ കോളജിലാണ് ഉദ്യോഗസ്ഥര്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

