കശ്മീരിലെ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: കശ്മീരില്‍ രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്ബില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഏറെ കാലത്തിന് ശേഷമാണ് വീണ്ടും സൈനിക ക്യാമ്ബില്‍ ഭീകരാക്രമണം നടത്തിയത്.

അതേസമയം, രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്ബിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.