ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് വിദേശ പാര്‍ലമെന്റില്‍: ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഹാജരാകാത്തതിനെ പരിഹസിച്ച് ശശി തരൂര്‍ രംഗത്ത്. ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാള്‍ വിദേശ പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മോദിയുടെയും പ്രവര്‍ത്തന ശൈലിയെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂര്‍.

‘1962ലെ ഇന്ത്യ-ചൈന യുദ്ധം അനുസ്മരിച്ചുകൊണ്ട്, അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റ് സമ്മേളനം വിളിക്കുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ മോദി അനുവദിക്കുന്നില്ല. ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചകള്‍ നടക്കുന്നില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.