ഭാരതത്തിന്റെ മദർപോർട്ടായി വിഴിഞ്ഞം തുറമുഖം മാറും; സിഎസ്ആർ തലവൻ അനിൽ ബാലകൃഷ്ണൻ

തിരുവനന്തപുരം: ഭാരതത്തിന്റെ മദർപോർട്ടായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് അദാനി ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സിഎസ്ആർ തലവൻ ഡോ. അനിൽ ബാലകൃഷ്ണൻ. ഡിസംബറിൽ ആദ്യ മദർ കപ്പൽ വിഴിഞ്ഞത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനിൽ ബാലകൃഷ്ണൻ പറഞ്ഞു. രാജ്യാന്തര കപ്പൽ പാതയുമായി അടുത്ത് കിടക്കുന്നു. തുറമുഖമാണ് വിഴിഞ്ഞം. 2023 ൽ തുറമുഖം യാഥാർഥ്യമാകുന്നതോടെ വ്യവസായത്തിന്റെ പുതിയ മുഖം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി വൈഭവ് 2022 വികസന സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ നെയ്യാറ്റിൻകരയുടെ സാമൂഹിക, വ്യാപാര, വ്യവസായ മേഖലയിൽ വരുന്ന മാറ്റങ്ങളും ഭാവി വികസനപദ്ധതികളുടെ വിശകലനവും വിശദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പാറയുടെ ലഭ്യതക്കുറവുമൂലം ആദ്യകാലങ്ങളിൽ പുലിമുട്ട് നിർമാണത്തിന് കാലതാമസം നേരിട്ടു. പ്രകൃതിക്ഷോഭങ്ങളും നിർമാണം വൈകിപ്പിച്ചു. വിഴിഞ്ഞം തുറമുഖം വന്നതുകൊണ്ടാണ് കടൽ ശോഷിക്കുന്നത് എന്ന വാദം ശരിയല്ല. വിവിധ ഏജൻസികൾ ഇതിനെപ്പറ്റി പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടൽ ശോഷിപ്പ്, കര ശോഷിപ്പ് എന്നിവ നടക്കുന്നേേുണ്ടാായെന്ന് എൻഐഒടി എല്ലാ മാസവും പഠനംനടത്തി സർക്കാരിന് റിപ്പോർട്ട് നല്കുന്നുണ്ട്. തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചശേഷം 18.8 ശതമാനം മീൻ ലഭ്യത കൂടിയിട്ടുമെന്ന് സിഎംഎഫ്ആർഎയുടെ പഠനത്തിൽ കണ്ടൈത്തി. അതിനാൽ തുറമുഖം മത്സ്യ ലഭ്യതയെ ബാധിക്കുന്നുവെന്ന പ്രചാരണവും ശരിയല്ല. വിഴിഞ്ഞം തുറമുഖമെന്നത് ഒരു പ്ലാറ്റ് ഫോമാണ്. തുറമുഖം യാഥാർഥ്യമാകുതോടെ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.