അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനം; കൂടിക്കാഴ്ച്ച തീയതി നീട്ടി

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളള ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച തീയതി നീട്ടി. കോഴിക്കോട് തിരുത്തിയാട് പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ വെച്ച് ഓഗസ്റ്റ് ഒൻപതിന് നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച തീയതിയാണ് നീട്ടിയത്. ഓഗസ്റ്റ് 12 ലേക്കാണ് കൂടിക്കാഴ്ച്ച മാറ്റിവച്ചത്. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ഓഗസ്റ്റ് 11 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

റഗുലർ ബാച്ചിലുള്ള എം.എസ്.ഡബ്ല്യു/വുമൺ സ്റ്റഡി/സൈക്കോളജി/സോഷ്യോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിതകൾ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവുമായി ഹാജരാകണം. ഫോൺ: 04935 256236.