കേരളത്തിൽ മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി. സംസ്ഥാന സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ തിങ്കളാഴ്ചയായിരുന്നു മുഹ്‌റം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്നത്.

അവധി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതോടെ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. വിവിധ മുസ്ലീം സംഘടനകൾ അവധി മാറ്റണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനിച്ചത്.